ന്യൂഡല്‍ഹി: പട്ടികജാതി/ പട്ടികവര്‍ഗ്ഗ നിയമത്തിലെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റി.
ഈ മാസം 16 ലേക്കാണ് ഹര്‍ജികള്‍ മാറ്റിയത്. കേസ് വിപുലമായ ബെഞ്ചിലേക്ക് വിടണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. പരാതികളിലെ തുടര്‍ നടപടിക്ക് മുന്‍പ് പ്രാഥമിക പരിശോധന നടത്തുന്നതില്‍ എന്താണ് തെറ്റെന്നും കോടതി നിരീക്ഷിച്ചു.
ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രവും കേരളമടക്കം വിവിധ സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എസ്‌സി, എസ്ടി നിയമം ദുരുപയോഗം ചെയ്യുന്നതു വിലക്കി സുപ്രീംകോടതി അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിനെതിരേ രാജ്യത്തെ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭമാണ് അരങ്ങേറിയത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്.