തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് കേസിലെ സുപ്രീം കോടതി വിധി യുഡിഎഫ് സര്‍ക്കാരിനു ലഭിച്ച അംഗീകാരമാണെന്ന് മുന്‍ ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി സ്വീകരിച്ച മദ്യനയത്തിന് കോടതി അംഗീകാരം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മദ്യനയത്തിന് മുസ്ലീം ലീഗിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും ബാറുടമകളുടെ മുന്നറിയിപ്പിനെ കാര്യമാക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.