ആദായനികുതി; സോണിയയും രാഹുലും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ആദായ നികുതി വെട്ടിപ്പ് കേസില്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആദായ നികുതി റിട്ടേണ്‍ വീണ്ടും പരിശോധിക്കണമെന്ന തീരുമാനത്തിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് എ കെ സിക്രി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുന്നത്

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍ യംങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിലൂടെ ഉണ്ടായ നേട്ടം 2011-2012 വര്‍ഷത്തെ നികുതി റിട്ടേണില്‍ കാണിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പന്റെ വാദം.100 കോടിയിലധികം രൂപയുടെ നേട്ടം ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൂട്ടല്‍.

നേരത്തെ ആദായ നികുതി വകുപ്പ് നല്‍കിയ നോട്ടീസിനെതിരെ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും നല്‍കിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളയിരുന്നു.

Top