തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലും നുഴഞ്ഞുകയറ്റം. അധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പിലാണ് തട്ടിപ്പ് നടന്നത്. സ്കോളര്‍ഷിപ്പിന് ഈ വര്‍ഷം ആരും അപേക്ഷ നല്‍കിയിരുന്നില്ല. പണം കൈമാറുന്നതിന് തൊട്ടുമുമ്പാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ കോളെജ് വിദ്യാഭ്യാസ ഡയറക്ടര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.