സെന്‍സെക്സ് 70 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 70 പോയിന്റ് ഉയര്‍ന്ന് 40,356 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തില്‍ 11,913ലും.

ഭാരതി എയര്‍ടെല്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കി. ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനം മുതല്‍ 1.5ശതമാനം വരെയ ഉയര്‍ന്നു. റിലയന്‍സ്, ഇന്‍ഫോസിസ്,എച്ച്ഡിഎഫ്സി ബാങ്ക്, എന്നീ ഓഹരികളും നേട്ടത്തിലാണ്.

കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ,വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ വില്പന സമ്മര്‍ദത്തിലാണ്. കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, ഒഎന്‍ജിസി, യുപിഎല്‍,ടിസിഎസ്, തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.

Top