സ്‌കോളര്‍ഷിപ്പ് വിവാദം; സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സംസ്ഥാനത്തെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിവാദത്തില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്. മുസ്ലിം വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്യുന്നില്ലെന്ന് പി കെ കുഞ്ഞാലികുട്ടിയും പ്രതികരിച്ചു.

നടപ്പാക്കേണ്ടിയിരുന്നത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ്, എന്നാല്‍ എല്‍ഡിഎഫ് സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ഇല്ലാതാക്കി. വെള്ളം ചേര്‍ക്കാനായി പാലോളി കമ്മിഷനെയും നിയമിച്ചു. സര്‍ക്കാര്‍ നിലപാടിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്യുന്നില്ലെന്നും കുഞ്ഞാലികുട്ടി പ്രതികരിച്ചു.

 

Top