ന്യൂഡല്‍ഹി: വിവാഹത്തിനു മുന്‍പ് ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് 51,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍.
മുംസ്ലിം വിഭാഗത്തിലെ പെണ്‍കുട്ടികളുടെ ഉന്ന വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള ശാദി ശഗുണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു സ്‌കോളര്‍ഷിപ്പ്. ഇതു സംബന്ധിച്ചി മൗലാന് ആസാദ് ഫൗണ്ടേഷന്റെ ശിപാര്‍ശയ്ക്ക് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അംഗീകാരം നല്‍കി.
മൗലാന ആസാദ് ഫൗണ്ടേ ഷന്റെ ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ ഷിപ്പ് ലഭിക്കുന്ന എല്ലാവരും ശാദി ശഗുണ്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കും. പദ്ധതി മുസ്ലിം വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വളരെ പ്രോത്സഹാനം നല്‍കുമെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി.