ജയ്പൂർ: രാജസ്ഥാനിലെ സ്കൂള്‍ സ്കോളര്‍ഷിപ്പ് പാഠപുസ്തകങ്ങളില്‍ ബിജെപി സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങൾ തിരുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍. ജനസംഘം സ്ഥാപക നേതാവും ആര്‍എസ്എസ് ആചാര്യനുമായ ദീന് ദയാല്‍ ഉപാധ്യായെക്കുറിച്ച് സ്കൂൾ സ്കോളർഷിപ്പ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ ഭാഗമാണ് നീക്കിയത്.
നേരത്തെ മറ്റൊരു ആര്‍എസ്ആസ് ആചാര്യനായ സവര്‍ക്കറെ ധീരനായ പോരാളിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഭാഗവും നേരത്തെ പുസ്തങ്ങളില്‍ നിന്ന് മാറ്റിയിരുന്നു.
എന്നാൽ, ദീൻ ദയാൽ ഉപാധ്യായെ അപമാനിക്കാനാണ് കോൺഗ്രസ് സർക്കാരിന്റെ നീക്കമെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ തിരിച്ചെത്തിയ ഉടന്‍ പാഠപുസ്തകങ്ങള്‍ പുനപരിശോധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റിവിഷന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തിരുത്തുകൾ വരുത്താൻ തീരുമാനിച്ചത്.