തിരുവനന്തപുരത്തെ സ്‌കൂള്‍ ബസ് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു

dead-body

തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറ കേരളാദിത്യപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുചക്രയാത്രക്കാരനായ സുകുമാരന്‍ നായരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സുകുമാരന്‍ നായരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട ബസ് സുകുമാരന്‍ നായര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. നാലാഞ്ചിറ സര്‍വോദയ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്.

Top