അടിമാലി :സ്‌കൂള്‍ വിനോദയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനികളുള്‍പ്പെടെ 28 പേര്‍ക്ക് പരിക്ക്. 22 വിദ്യാര്‍ഥിനികള്‍ക്കും നാല് അധ്യാപകര്‍ക്കും രണ്ട് ബസ് ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റത്.
തൃശൂര്‍ പഴയന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറില്‍ നിന്ന് അടിമാലിയ്ക്ക് വരികയായിരുന്ന കാറിന് വശം കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം.
റോഡില്‍ നിന്നും രണ്ട് തവണ മറിഞ്ഞ ബസ് രണ്ട് മരത്തില്‍ തടഞ്ഞ് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.