തൃശൂര്‍: തൃശൂരില്‍ കുട്ടികളെക്കയറ്റിപ്പോയ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി. കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
എറവ് സെന്റ് ജോസഫ് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 9.20നായിരുന്നു സംഭവം. ബസില്‍ 83 വിദ്യാര്‍ഥികളുണ്ടായിരുന്നു. ബസ് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ചക്രത്തിന്റെ ഓരോ ഭാഗങ്ങള്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഇതുവഴി വന്ന മന്ത്രി വിഎസ് സുനില്‍കുമാര്‍ കയ്യോടെ സ്‌കൂള്‍ മാനേജ്മെന്റിനെ താക്കീത് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ബസിന്റെ ഫിറ്റ്നസും മറ്റ് കാര്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഡ്രൈവറുടേത് അശ്രദ്ധമായ സമീപനമാണോ എന്നും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.