സ്‌കൂളില്‍ അതിക്രമിച്ച് കയറിയ സാമൂഹ്യവിരുദ്ധര്‍ വിദ്യാര്‍ഥികളുടെ ഭക്ഷണം മുടക്കി

കോഴിക്കോട്: സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ഭക്ഷണം മുടക്കി സാമൂഹ്യവിരുദ്ധരുടെ ക്രൂരത. വെള്ളയില്‍ ഗവണ്‍മെന്റ് ഫിഷറീസ് യൂ.പി സ്‌കൂള്‍ അടുക്കളയിലെ സാധനങ്ങളും അടുപ്പുകളും നശിപ്പിച്ചായിരുന്നു സാമൂഹ്യ വിരുദ്ധര്‍ അക്രമം അഴിച്ച് വിട്ടത്. അരിയും പാകം ചെയ്യാനുള്ള മറ്റുഭക്ഷണ സാധനങ്ങളും നിലത്തിട്ട് ഉപയോഗശൂന്യമാക്കുകയായിരുന്നു ഇവര്‍.

അതിക്രമിച്ച് കയറിയവര്‍ പ്രാവിന്റെതെന്നു തോന്നിപ്പിക്കുന്ന പക്ഷിയുടെ മാംസം അടുക്കളയില്‍ വെച്ചു പാകം ചെയ്യുകയും ചെയ്തു. ഒരുമാസത്തേയ്ക്കു കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ച കലവറയിലാണു സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.

തുടര്‍ന്ന് അധ്യാപകരും രക്ഷാകര്‍ത്തൃ സമിതിയും കുട്ടികള്‍ക്ക് പ്രഭാതഭക്ഷണമായി പഴം വാങ്ങി നല്‍കി. സ്‌കൂളില്‍ നിന്നു ഉച്ചഭക്ഷണം കഴിക്കാനായി ആഹാരം കൊണ്ടു വരാതെ എത്തിയ കുട്ടികള്‍ക്ക് ചില സംഘടനയുടെയും ആളുകളുടെയും സഹായത്തോടെ ഭക്ഷണം എത്തിച്ചു നല്‍കുകയും ചെയ്തു.

Top