കോഴിക്കോട്: കനത്ത മഴയും പ്രളയവും തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
കൂടാതെ ഐ.ടി.ഐകളില്‍ നടന്നുവരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റി വച്ചിട്ടുണ്ട്. ആഗസ്റ്റ് 16, 17, 18 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ആണ് മാറ്റിവച്ചത്.