വെടിവയ്പ് തുടരുന്നു, ജമ്മു കാഷ്മീര്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുന്ന സാഹചര്യത്തില്‍ ജമ്മു കാഷ്മീര്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം.

25-ല്‍ അധികം സ്‌കൂളുകള്‍ അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബാലക്കോട്ട് സെക്ടറിലെ 13 സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ പാക് വെടിവയ്പില്‍ 50-ല്‍ അധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിയിരുന്നു. രണ്ടു സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികളാണ് കുടുങ്ങിയത്. ഇവരെ പിന്നീട് സുരക്ഷിതമായി രക്ഷിച്ചു.

നൗഷേര സെക്ടറില്‍ ഇന്ത്യ-പാക് സൈനികര്‍ തമ്മില്‍ വെടിവയ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഭിംബര്‍ ഗലി, പൂഞ്ച് സെക്ടറുകളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയിരുന്നു.

Top