ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളാ താരങ്ങളെ ഹരിയാന ടീമംഗങ്ങള്‍ മര്‍ദ്ദിച്ചു

രോഹ്ത്തക് : ഹരിയാനയില്‍ നടക്കുന്ന ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിനെത്തിയ കേരളാ ടീമിന് നേരെ കൈയ്യേറ്റം. ഹരിയാന ടീമിലെ ചില അംഗങ്ങളാണ് കേരള സംഘത്തിനെ ആക്രമിച്ചത്. കേരളാ ടീമിന്റെ ക്യാപ്ടന്‍ പി.എന്‍ അജിത് ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റെന്നാണ് വിവരം.

കേരള ക്യാമ്പിലെത്തിയാണ് സംഘം അക്രമം നടത്തിയത്. കഴിഞ്ഞ ദിവസം വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹരിയാനയെ മറികടന്ന് കേരളം ഇന്ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാന താരങ്ങളുടെ അക്രമം.

സംഭവത്തിന് പിന്നാലെ ഹരിയാന താരങ്ങള്‍ക്കെതിരെ കേരളം പരാതി നല്‍കിയിട്ടുണ്ട്.

Top