തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ തുറക്കുന്നതില്‍ നാളെ വിദ്യാഭ്യാസ ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസ്. പ്രൈമറി തലം മുതല്‍ എത്ര സമയം ക്ലാസ് വേണം, ഷിഫ്റ്റുകള്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ നാളത്തെ ആരോഗ്യവിദ്യാഭ്യാസവകുപ്പ് സംയുക്ത യോഗം തീരുമാനമെടുക്കും.
സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി പൊലീസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കും. കാടുപിടിച്ച് കിടക്കുന്ന സ്‌കൂള്‍ ബസ്സുകളുടെ അറ്റകുറ്റപ്പണി പൊലീസ് സഹായത്തോടെ നടത്തും. അടുത്ത 20നുള്ളില്‍ മോട്ടോര്‍ വാഹനവകുപ്പ് സ്‌കൂളിലെത്തി ഫിറ്റ്‌നെസ് പരിശോധന നടത്തും. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉള്ള ആശങ്ക പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.