തിരുവനന്തപുരം: സ്‌കൂള്‍ പൂര്‍ണസജ്ജമായി പ്രവര്‍ത്തിക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച ജില്ലാ കളക്ടര്‍മാരുടെ യോഗം ഇന്ന്. വൈകീട്ട് നാലു മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കെടുക്കും.
സ്‌കൂള്‍ പൂര്‍ണ സമയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. സ്‌കൂളുകള്‍ ശൂചീകരിക്കുന്നതും വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യവും യോഗം ചര്‍ച്ച ചെയ്യും. ആവശ്യമെങ്കില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സ്‌കൂളുകളിലേക്ക് വിന്യസിക്കും.