മുംബൈ: വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ബസ് മറിഞ്ഞ് രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോച്ചിങ് ക്ലാസിലെ വിദ്യാർഥികളാണ് വിനോദയാത്രയ്ക്ക് പോയത്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ പഴയ മുംബൈ- പുനെ ഹൈവേയിലാണ് സംഭവം. നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. കൈയ്ക്കും തലയ്ക്കുമാണ് പരിക്ക്. ബസിൽ 48 പത്താംക്ലാസ് വിദ്യാർഥികളും അധ്യാപകരുമാണ്് ഉണ്ടായിരുന്നത്.
മുംബൈയിലെ ചെമ്പൂരിലെ കോച്ചിങ് ക്ലാസിൽ നിന്നുള്ള വിദ്യാർഥികളാണ് വിനോദയാത്രയ്ക്ക് പോയത്. വിനോദസഞ്ചാര കേന്ദ്രമായ ലോണാവാലയിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മല ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.