ഉത്തരം തെറ്റിച്ച വിദ്യാര്‍ത്ഥിയ്ക്ക് അധ്യാപികയുടെ മര്‍ദ്ദനം; പ്രതിഷേധവുമായി മാതാപിതാക്കള്‍

beat

ഗുജറാത്ത്: ഉത്തരം തെറ്റിച്ച് എഴുതിയെന്ന കാരണത്താല്‍ മൂന്നാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. ഗുജറാത്തിലെ വ്യാറയിലുള്ള സിപിഎസ് സ്‌കൂളിലാണ് സംഭവം നടന്നത്.

തെറ്റായ ഉത്തരമെഴുതിയതിനാണ് ഇംഗ്ലീഷ് അധ്യാപികയായ കൃഷ്ണകുമാരി എട്ട് വയസുകാരനായ ഗുന്ദ ചരണിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സ്ലേറ്റ് ഉപയോഗിച്ചാണ് കൃഷ്ണ കുട്ടിയെ മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ ചരണിന് മൂന്ന് സ്റ്റിച്ചുകളുണ്ട്.

ചോരയൊലിപ്പിച്ച് നിന്ന കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂളിന് മുന്നില്‍ ധര്‍ണ നടത്തി.

Top