കൂത്താട്ടുകുളം: പുതുവേലിയില്‍ സ്കൂള്‍ വാന്‍ മതിലിലിടിച്ച് രണ്ടു കുട്ടികളക്കം മൂന്നുപേര്‍ മരിച്ചു.
നയന ദിലീപ് (7), ആന്മരിയ ഷിജി (7), ഡ്രൈവറായ ജോസ് ജേക്കബ് എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം മേരിഗിരി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് വാനിലുണ്ടായിരുന്നത്.
15 കുട്ടികളാണ് വാനില്‍ ഉണ്ടായിരുന്നത്. 12 കൂട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റ കുട്ടികളെ പുറത്തിറക്കിയത്.
കരാര്‍ അടിസ്ഥാനത്തിലോടുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്.
ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ ജീപ്പ് വെട്ടിച്ചതാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്നാല്‍ ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് ഡ്രൈവര്‍ പറഞ്ഞതായി കുട്ടികളില്‍ ചിലര്‍ പോലീസിനോട് പറഞ്ഞു.