കോവിഡ് വ്യാപനം കുറഞ്ഞു; ഡല്‍ഹിയില്‍ സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും

ഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂളുകളും കോളജുകളും തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കും. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും തുറക്കാന്‍ അനുമതിയായി.

ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരെ ക്ലാസെടുക്കാന്‍ അനുവദിക്കില്ല.

രാത്രി കര്‍ഫ്യൂവിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ കുറച്ചു. ഇനിമുതല്‍ രാത്രി 11 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം. നേരത്തെ രാത്രി 10 മുതല്‍ കര്‍ഫ്യൂ ആരംഭിച്ചിരുന്നു.

ഓഫീസുകള്‍ക്ക് 100 ശതമാനം ഹാജരോടെ പ്രവര്‍ത്തിക്കാന്‍ കഴിയും. കാര്‍ ഓടിക്കുന്നവര്‍ മാസ്‌ക് ധരിക്കേണ്ടതില്ല. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ ഇളവുകള്‍ നല്‍കുന്നത്.

 

Top