തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ പൂര്‍ണ്ണമായും തുറക്കുന്നു

ചെന്നൈ: കൊവിഡിനെ തുടര്‍ന്ന് അടച്ച തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം ഒന്ന് മുതല്‍ സ്‌കൂളുകളില്‍ ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് തുടങ്ങിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് നിലവില്‍ ക്ലാസുകള്‍. ഈ മാസം ആദ്യം മുതല്‍ കോളേജുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

മഹാരാഷ്ട്രയിലും സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമായി. ഒക്ടോബര്‍ നാലിന് സ്‌കൂളുകള്‍ തുറക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ പ്രവേശനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നഗരങ്ങളില്‍ എട്ട് മുതല്‍ 12 വരെയും ഗ്രാമങ്ങളില്‍ അഞ്ച് മുതല്‍ 12 ാം തരം വരെയും ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

Top