തൊടുപുഴ: ഇടുക്കിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യപേപ്പര്‍ മാറിയതിനെ തുടര്‍ന്ന് നിരവധി സ്‌കൂളുകളില്‍ പരീക്ഷ വൈകി.
ഹിസ്റ്ററി പരീക്ഷയ്ക്ക് പരകം നിരവധി സ്‌കൂളുകളില്‍ ഇക്കണോമിക്‌സ് ചോദ്യപ്പേപ്പറാണ് ലഭിച്ചത്. തുടര്‍ന്ന് പരീക്ഷ ഒരു മണിക്കൂറോളം വൈകി.
സ്‌കൂളുകളില്‍ ലഭിച്ച ഇക്കണോമിക്‌സ് ചോദ്യപ്പേപ്പറിന്റെ കെട്ടിന് മുകളില്‍ ഹിസ്റ്ററി എന്നായിരുന്നു എഴുതിയത്. ഇതാണ് ചോദ്യപ്പേപ്പര്‍ മാറാന്‍ കാരണമായത്. ഗവ. ഹൈസ്‌കൂള്‍ കുടയത്തൂര്‍, ഗവ. ഹയര്‍ സെക്കന്‍ഡറി പൂമാല, സെന്റ് ജോസഫ്‌സ് കരിമണ്ണൂര്‍, അറക്കുളം, തങ്കമണി, മുരിക്കാട്ടുകുടി തുടങ്ങി നിരവധി സ്‌കൂളുകളില്‍ ചോദ്യപ്പേപ്പര്‍ മാറി.
വിദ്യാഭ്യാസ വകുപ്പില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇ.മെയില്‍ വഴി ഹിസ്റ്ററി ചോദ്യപ്പേപ്പര്‍ അയച്ചു നല്‍കുകയും പിന്നീട് ഇത് പ്രിന്റ് എടുത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയുമാണ് പരീക്ഷ നടത്തിയത്.