ദില്ലി: കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ദീര്‍ഘനാളായി അടച്ചിട്ടിരുന്ന ദില്ലിയിലെ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് വീണ്ടും തുറന്നു. ദില്ലിയിലെ കൊവിഡ് വ്യാപനത്തിലെ ഗുരുതരാവസ്ഥ കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകള്‍ക്ക് ഓഫ്‌ലൈന്‍ സെഷനുകള്‍ പുനരാരംഭിക്കാമെന്ന് ദില്ലി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങളുടെ പിന്‍ബലത്തിലാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കാനൊരുങ്ങിയിരിക്കുന്നത്. ഒക്ടോബര്‍ 15 വരെ വാക്‌സിന്‍ ഒരു ഡോസ് പോലും എടുക്കാത്ത, ഡല്‍ഹി വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപകരെയും ജീവനക്കാരെയും സ്‌കൂളുകളില്‍ വരാന്‍ അനുവദിക്കില്ല.
‘നവംബര്‍ 1 മുതല്‍ ദില്ലിയിലെ എല്ലാ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാ ക്ലാസുകളും ആരംഭിക്കാന്‍ അനുവദിക്കും. അതേസമം തന്നെ ഓഫ്‌ലൈനില്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും,’ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. കുട്ടികളെ ഓഫ്‌ലൈന്‍ ക്ലാസുകളിലേക്ക് അയയ്ക്കാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കില്ലെന്നും സ്‌കൂളുകള്‍ ഹൈബ്രിഡ് മോഡില്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും എല്ലാ അധ്യാപനപഠന പ്രവര്‍ത്തനങ്ങളും തുടരുമെന്നും മന്ത്രി പറഞ്ഞു.
മൊത്തം വിദ്യാര്‍ത്ഥികളുടെ 50 ശതമാനത്തിലധികം പേരെ ഒരേ സമയം സ്‌കൂളുകളിലേക്ക് വിളിക്കില്ലെന്നും സിസോദിയ പറഞ്ഞു. 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിക്കാന്‍ ദില്ലി സര്‍ക്കാര്‍ സെപ്തംബറില്‍ അനുമതി നല്‍കിയിരുന്നു. ചില സ്‌കൂളുകള്‍ ദീപാവലിക്ക് ശേഷമാണ് തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പല സ്‌കൂളുകളും ദീപാവലിക്ക് ശേഷമുള്ള ആഴ്ചയിലാണ് തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
നിര്‍ബന്ധിത തെര്‍മല്‍ സ്‌ക്രീനിംഗ്, ഉച്ചഭക്ഷണ ഇടവേളകള്‍, ഇരിപ്പിട ക്രമീകരണങ്ങള്‍, പതിവ് അതിഥി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കല്‍ എന്നിവ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് ഡിഡിഎംഎ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും സ്‌കൂളുകളില്‍ വരാന്‍ അനുവദിക്ക