ശ്രീനഗര്‍: ഇന്ത്യ-പാക്ക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷയുടെ ഭാഗമായി അതിര്‍ത്തിയിലെ സ്‌കൂളുകള്‍ പൂട്ടി. ജമ്മു കശ്മിരിലെ രജൗറി ജില്ലയിലെ സ്‌കൂളുകളാണ് അടച്ചത്. സ്‌കൂളുകളില്‍ നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ മുംബൈ നഗരത്തിലും കനത്ത സുരക്ഷ ഏർപ്പെടുത്തി.
നഗരത്തിന്റെ വിവിധയിടങ്ങളില്‍ സുരക്ഷാ സേനയും പോലീസും പരിശോധനകള്‍ കര്‍ശനമാക്കിയതിനെ തുടർന്ന് വാഹനങ്ങളും അപരിചിതരായ ആളുകളെയുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.