Schools Picked to Hold Anantnag Bypoll Gutted in Valley’s Violent Weekend

ശ്രീനഗര്‍: കശ്മീരില്‍ രണ്ടു സ്‌കൂളുകള്‍ ഇന്ത്യാവിരുദ്ധ പ്രക്ഷോഭകര്‍ തീവെച്ചു.

ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അനന്ത്‌നാഗ് ലോക്‌സഭ മണ്ഡലത്തിലെ പോളിങ് സെന്ററായ സ്‌കൂളുകള്‍ക്കാണ് തീവെച്ചത്.

ശ്രീനഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളില്‍ എട്ടു പേര്‍ മരിച്ചിരുന്നു. അതിനു ശേഷം നാലാമത്തെ തീവെപ്പാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 6.5 ശതമാനം പോളിങ് മാത്രമാണ് ശ്രീനഗറില്‍ രേഖപ്പെടുത്തിയത്.

അക്രമ സംഭവങ്ങളില്‍ നാട്ടുകാര്‍ മരിച്ചതില്‍ പ്രതിഷേധിച്ച് രണ്ടു ദിവസത്തെ കടയടപ്പ് സമരവും ശ്രീനഗറില്‍ പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

നിയന്ത്രണരേഖയില്‍ കെരാന്‍ മേഖലയില്‍ നുഴഞ്ഞുകയറ്റ ശ്രമവും ഉണ്ടായി. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം നാലു തീവ്രവാദികളെ വധിക്കുകയും ചെയ്തിരുന്നു.

Top