മുംബൈ: മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ നാലിന് തുറക്കുമെന്ന് സര്‍ക്കാര്‍. സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ പ്രവേശനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നഗരങ്ങളില്‍ എട്ട് മുതല്‍ 12 വരെയും ഗ്രാമങ്ങളില്‍ അഞ്ച് മുതല്‍ 12 ാം തരം വരെയും ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.
അതേസമയം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മഹാരാഷ്ട്രയെയും കേരളത്തേയും സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കട്ടെയെന്നും വ്യക്തമാക്കിയ കോടതി, കുട്ടികളുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ജാഗ്രത വേണമെന്നും പറഞ്ഞു.
കേരളത്തിലും സ്‌കൂളുകള്‍ തുറക്കാന്‍ മാര്‍ഗരേഖ പുറത്തിറങ്ങിയിരുന്നു. ഒക്ടോബര്‍ നാല് മുതല്‍ തന്നെയാണ് സംസ്ഥാനത്തും ക്ലാസുകള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ പതിനഞ്ചോടെ എല്ലാ ക്ലാസുകളും ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.