തമിഴ്‌നാട്ടിലും കര്‍ണാടകയിലും സ്‌കൂളുകള്‍ തുറക്കും

ചെന്നൈ: കര്‍ണാടകയിലും തമിഴ്‌നാട്ടിലും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം. കര്‍ണാടകയില്‍ ഈ മാസം 23ന് സ്‌കൂള്‍ തുറക്കും. ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കേരളവും മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കര്‍ണാടകം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം തമിഴ്‌നാട്ടില്‍ സെപ്തംബര്‍ 1 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് തുറക്കുക. 50 ശതമാനം കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

പ്രത്യേക നിയന്ത്രണങ്ങളോടെ നഴ്‌സിങ്, മെഡിക്കല്‍ അനുബന്ധ കോളജുകള്‍ 16 മുതല്‍ തുറക്കും. കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതോടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ആളുകള്‍ ഒരു സ്ഥലത്ത് ഒന്നിച്ചുകൂടുന്നത് ഒഴിവാക്കാന്‍ ആരാധാനാലയങ്ങള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അടച്ചിടും.

Top