ശാസ്ത്രബോധം അന്ധവിശ്വാസം ഇല്ലാതെയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊല്‍ക്കത്ത : ശാസ്ത്രബോധം അന്ധവിശ്വാസം ഇല്ലാതെയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവ തലമുറക്ക് ശാസ്ത്രബോധം വളര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ പുരോഗതിക്ക് ശാസ്ത്രവും ഗവേഷണവും കണ്ടുപിടുത്തങ്ങളും അനിവാര്യമാണ്. കര്‍ഷകര്‍ക്ക് കൃഷിയില്‍ ഉപയോഗപ്രദമായ രീതിയില്‍ കണ്ടുപിടുത്തങ്ങള്‍ വരണം. എല്ലാ വിഭാഗത്തിലുള്ള ആളുകള്‍ക്ക് ശാസ്ത്രം നേട്ടങ്ങളുടെ ഗുണം കിട്ടണം. നമ്മള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്ന ഗവേഷണങ്ങള്‍ വരണം. ശാസ്ത്രത്തില്‍ പരാജയം എന്നില്ല, നിരന്തര പരീക്ഷണ നീരീക്ഷണങ്ങള്‍ വഴി ശരിയായത് കണ്ടെത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ചാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ശാസ്ത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ആണ് പ്രധാനമന്ത്രി അന്താരാഷ്ട്ര ശാസ്ത്രമേള ഉദ്ഘാടനം ചെയ്തത്. രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം തേടാന്‍ ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് സാധിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധനും പറഞ്ഞു.

Top