ഡൽഹി:വാരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദ് സമുച്ചയത്തിലെ സീല്‍ ചെയ്ത വുസുഖാനയും ചുറ്റുമുള്ള പ്രദേശങ്ങളും ശാസ്ത്രീയമായി സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ശിവലിംഗം കണ്ടെതായി പറയപ്പെടുന്ന വുസുഖാന പ്രദേശം 2022 ലാണ് സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് സീല്‍ചെയ്തത്. മസ്ജിദ് സമുച്ചയത്തിലെ 10 നിലവറകളിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വീണ്ടും സര്‍വേ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.വുസുഖാനയുടെ സ്വഭാവവും അനുബന്ധ സവിശേഷതകളും നിര്‍ണ്ണയിക്കുന്നതിന് ആവശ്യമായ സര്‍വേ നടത്തുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിക്കുകയാണ് ഹര്‍ജിയിലെ ആവശ്യം.