ചൊവ്വയിൽ പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞർ പുതിയ കണ്ടെത്താലുകളുമായി രംഗത്ത്. ചൊവ്വയിൽ വെള്ളം ഒഴുകിയിരുന്നു എന്നും, ചൊവ്വയിൽ ജീവിക്കാനുള്ള സ്ഥലം കണ്ടെത്തിയെന്നുമാണ് ശാസ്ത്രജ്ഞർ ഇപ്പോൾ പറയുന്നത്. വെള്ളം ഒഴുകിയിരുന്ന കാലത്ത് നമുക്ക് പരിചിതമായ ജീവനു വേണ്ട സാഹചര്യങ്ങള്‍ ചൊവ്വയിലും ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അപ്പോഴും നിര്‍ണായകമായ ഒരു ചോദ്യം അവശേഷിക്കുന്നു. ഇപ്പോഴത്തേക്കാളും ചൂടും വെളിച്ചവും കുറവാണ് ഭൂതകാലത്ത് സൂര്യനുണ്ടായിരുന്നത്. ഈ സൂര്യനില്‍ നിന്നല്ലാതെ പിന്നെങ്ങനെ ചൊവ്വക്ക് അന്തരീക്ഷത്തിലേക്ക് ഊഷ്മാവ് ലഭിച്ചതെങ്ങനെ, ചൊവ്വക്കുള്ളില്‍ നിന്നും വന്ന ഊഷ്മാവാണ് ജീവന് നിലനില്‍ക്കാന്‍ വേണ്ട അനുയോജ്യമായ സാഹചര്യം ഒരുക്കിയതെന്നാണ് പുതിയ പഠനം പറയുന്നത്. നിലവിലെ അറിവ് വെച്ച് പിറന്ന് ഒരു ബില്യണ്‍ വര്‍ഷം കഴിഞ്ഞപ്പോള്‍ പോലും ഇപ്പോഴത്തെ ഊഷ്മാവിന്റെ 70 ശതമാനം മാത്രമാണ് സൂര്യനുണ്ടായിരുന്നത്.
പിന്നീടിങ്ങോട്ട് സൂര്യന്റെ വെളിച്ചവും ഊഷ്മാവും വര്‍ധിക്കുകയാണുണ്ടായത്. അങ്ങനെ സൂര്യന്റെ ചൂട് കൂടി വന്ന വര്‍ത്തമാനകാലത്തും ചൊവ്വയില്‍ അതിശൈത്യമാണ്. മാത്രമല്ല ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ ഒന്നര ഇരട്ടി വേണം സൂര്യനില്‍ നിന്നും ചൊവ്വയിലേക്കെത്താന്‍. സൂര്യനില്‍ നിന്നും ഭൂമിയിലെത്തുന്ന എത്തുന്ന സൂര്യ വികിരണങ്ങളുടെ 43 ശതമാനം കുറവ് മാത്രമേ ചൊവ്വയിലേക്ക് എത്തുന്നുമുള്ളൂ എന്നും ശാസ്ത്ര ലോകം പറയുന്നു.