കൊറോണ പ്രതിരോധത്തിന് വാക്‌സിനില്‍ ആദ്യ നടപടി തുടങ്ങി; സംഗതി സിംപിളല്ല!

കൊറോണാവൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ വികസിപ്പിക്കാന്‍ ഒന്നര വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ വേണ്ടിവരുമെന്ന് മുതിര്‍ന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ ഇതിനകം ഏകദേശം ഒരു ലക്ഷം ടെസ്റ്റിംഗ് കിറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

‘വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ചുരുങ്ങിയത് രണ്ട് വര്‍ഷം വരെ വേണം. ക്ലിനിക്കല്‍ ട്രയലും, അംഗീകാരങ്ങളും നേടിയ ശേഷമാണ് ഉപയോഗത്തിനായി എത്തിക്കാന്‍ കഴിയുക, വിജയകരമായാലാണ് മനുഷ്യരില്‍ ഉപയോഗിക്കാന്‍ കഴിയുക’, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ ഡോ. ഗംഗാ കേത്കര്‍ പറഞ്ഞു.

കൊറോണാവൈറസിനെ വേര്‍തിരിച്ച് നിര്‍ത്തുന്നത് ബുദ്ധിമുട്ടാണ്.ഇതിനുള്ള ആദ്യ ശ്രമങ്ങള്‍ വിജയിച്ചു. ഇനി കൊറോണയുടെ 11 ഐസൊലേറ്റുകള്‍ അടയ്ക്കണം. ഏതെങ്കിലും ഗവേഷണത്തിന് ഇതാണ് പ്രാഥമികമായ ആവശ്യം ഇതാണ്. വൈറസിനെ കൈയില്‍ കിട്ടിയതിനാല്‍ ജനിതക ഘടന നോക്കി എപിറ്റോം എങ്ങിനെ വേണമെന്ന് നോക്കാം. ഇതുവഴി ആന്റി ബോഡികളുടെ വികസനത്തിലേക്ക് നയിക്കാം. ഇതാണ് വാക്‌സിനുകളില്‍ ഉപയോഗിക്കുന്നത്, ഡോ. കേത്കര്‍ വിശദീകരിച്ചു.

വൈറസിന്റെ യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്, പിന്നീട് പിടിച്ചുനിര്‍ത്താനും, കാര്യങ്ങള്‍ നടപ്പാക്കാനും കാത്തിരിക്കണം. ഇതിന് സമയം ആവശ്യമാണ്, കേത്കര്‍ വ്യക്തമാക്കി. വൈറസിനെ പ്രതിരോധിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. 90 രാജ്യങ്ങളില്‍ ഒരു ലക്ഷത്തോളം പേരെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്.

Top