ബീജിംഗ്: ചൈനയുടെ നേതൃത്വത്തിലുള്ള ഷാംഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ (എസ്.സി.ഒ) അംഗമാകുന്നതോടെ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലുള്ള ഭീകരവാദ വിരുദ്ധ സഹകരണം മെച്ചപ്പെടുത്താനാകുമെന്ന് ചൈനീസ് മാദ്ധ്യമം ഗ്ലോബല്‍ ടൈംസ്.
ഈ വര്‍ഷം ജൂണില്‍ കസാകിസ്ഥാന്റെ തലസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തില്‍ ഇരുരാജ്യങ്ങളും എസ്.സി.ഒയില്‍ അംഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എസ്.സി.ഒയില്‍ അംഗങ്ങളാവുന്നതോടെ ഇന്ത്യയ്ക്കും പാകിസ്ഥാനും, ഭീകരവാദ വിരുദ്ധ നടപടികളിലും കാശ്മീര്‍ പ്രശ്‌നത്തിലും എസ്.സി.ഒയുടെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും രേഖകളില്‍ ഒപ്പുവയ്ക്കുകയും ചെയ്യും.
ഇതില്‍ 2015ല്‍ കൊണ്ടുവന്ന അതിര്‍ത്തി പ്രതിരോധ സഹകരണത്തിന്റെ കരാറും ഉള്‍പ്പെടും. സംഘടനയുടെ അടിസ്ഥാന ഘടന പ്രകാരം മൂന്നാമതൊരു രാഷ്ട്രത്തിന് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തടയാനായി ഇടപെടാമെന്നും ഗ്ലോബല്‍ ടൈംസില്‍ പറയുന്നു.
ബീജിംഗ് ആസ്ഥാനമായുള്ള എസ്.സി.ഒയില്‍ ചൈന, കിര്‍ഗിസ്ഥാന്‍, റഷ്യ, താജികിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നിവരാണ് സ്ഥിര അംഗങ്ങള്‍. അഫ്ഗാനിസ്ഥാന്‍, ബെലാറസ്, ഇന്ത്യ, ഇറാന്‍, മംഗോളിയ, പാകിസ്ഥാന്‍ എന്നിവര്‍ക്ക് ഒബ്‌സേവര്‍ സ്റ്റാറ്റസാണ് നല്‍കുന്നത്