വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് കാറാണ് വിഷന്‍ ഇ കണ്‍സെപ്റ്റ്.
ഷാങ്ഹായി മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി വിഷന്‍ ഇ കണ്‍സെപ്റ്റ് പ്രൊഡക്ഷന്‍ മോഡലിന്റെ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു. 2020 ല്‍ വാണിജ്യാടിസ്ഥാനത്തില്‍ വിഷന്‍ ഇ കണ്‍സെപ്റ്റ് നിരത്തിലിറങ്ങും.
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MEB ആള്‍ ഇലക്ട്രിക് കാര്‍ രൂപകല്‍പ്പനയുടെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം.
രണ്ടു വര്‍ഷത്തിനുള്ളില്‍ ഫോക്‌സ്‌വാഗണ്‍ പുറത്തിറങ്ങുന്ന ഐ.ഡി കണ്‍സെപ്റ്റിനെക്കാള്‍ വലുപ്പം വിഷന്‍ ഇ കണ്‍സെപ്റ്റിനുണ്ട്
പുതിയ ലിഥിയം അയേണ്‍ ബാറ്ററി കരുത്തിലെത്തുന്ന ഇലക്ട്രിക് എസ്.യു.വി മണിക്കൂറില്‍ പരമാവധി 180 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ആറ് സെക്കഡ് മതി.
ബാറ്ററി ചാര്‍ജിങിന് സാധാരണ വൈദ്യുതി പ്ലഗ് ഇന്‍ കണക്ഷന്‍ ആവശ്യമില്ല. ഫോക്‌സ്‌വാഗണ്‍ ഇന്‍ഡക്ഷന്‍ ടെക്‌നോളജി വഴി പ്രത്യേക ഇന്‍ഡക്റ്റീവ് പ്ലേറ്റില്‍ നിര്‍ത്തിയാല്‍ ഓട്ടോമാറ്റിക്കായി ചാര്‍ജ് ചെയ്യാനാകും. 80 ശതമാനത്തോളം ചാര്‍ജ് കയറാന്‍ അരമണിക്കൂര്‍ മതി.
തീര്‍ത്തും നവീന രൂപത്തിലാണ് എക്സ്റ്റീരിയറും ഇന്റീരിയറും നിര്‍മിച്ചത്.