മുംബൈ: ജോലി ചെയ്യാത്തതിന് വഴക്ക് പറഞ്ഞതിന് പിതാവിനെ കൊലപ്പെടുത്തി മകന്‍. 53കാരനായ പിതാവിനെയാണ് 24കാരനായ മകന്‍ കൊലപ്പെടുത്തിയത്. കെല്ലപ്പെട്ടയാള്‍ ബോളിവുഡ് താരത്തിന്റെ ഡ്രൈവറാണ്. കൊലപാതകത്തിന് പൊലീസ് മകനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പിതാവ് മരിച്ചത്.അന്ധേരിയില്‍ വച്ച് മൂന്ന് ദിവസത്തിന് മുന്‍പാണ് മകന്‍ ഇരുമ്പ് ദണ്ഡ് വച്ച് പിതാവിനെ മകന്‍ ആക്രമിച്ചത്. ജോലി ചെയ്യാത്തതിന് വഴക്ക് പറഞ്ഞതായിരുന്നു കൊലപാതകത്തിന് പ്രേരിപ്പിച്ചത്.