മൊബൈല്‍ ഉപയോഗിച്ചതിന് ശകാരിച്ചു; അധ്യാപകനെ മര്‍ദിച്ച് ഒമ്പതാം ക്ലാസുകാരന്‍

ലഖ്നൗ: ക്ലാസ് റൂമില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ശകാരിച്ച അധ്യാപകനെ മര്‍ദിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി. കംപ്യൂട്ടര്‍ അധ്യാപകനായ സയ്യദ് വാസിഖ് അലിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

വിദ്യാര്‍ഥിയും സുഹൃത്തുക്കളായ രണ്ട് പേരും ചേര്‍ന്നാണ് അധ്യാപകനെ ആക്രമിച്ചത്. ഉത്തര്‍ പ്രദേശ് – ഗോരഖ്പൂരിലെ ജൂബിലി ഇന്റര്‍ കോളജിന് സമീപമാണ് സംഭവം. കറുത്ത മുഖംമൂടികള്‍ ധരിച്ചെത്തിയാണ് മൂവരും അധ്യാപകനെ ആക്രമിച്ചത്. സ്‌കൂള്‍ സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് ഒമ്പതാം ക്ലാസ് വിദ്യര്‍ഥിയെ തിരിച്ചറിഞ്ഞു.

അറസ്റ്റിലായ വിദ്യാര്‍ഥിയെ തുടര്‍ന്ന് ജുവനൈല്‍ ഹോമിലയിച്ചു. കേസില്‍ മൂന്ന് പേര്‍ക്കെതിരെയും കൊലപാതക ശ്രമമാണ് ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റ് രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

 

Top