ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഒരു പുതിയ മോട്ടോര്‍സൈക്കിളിന്റെ പണിപുരയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ജനപ്രിയ മോഡലായ ഹിമാലയന്റെ സ്‌ക്രാംബ്ലര്‍ പതിപ്പായിരിക്കും ഇതെന്നും സ്‌ക്രാം 411 എന്നായിരിക്കും ഈ പുതിയ മോട്ടോര്‍സൈക്കിളിന്റെ പേരെന്നും കാര്‍ ടോഖ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സ്‌ക്രാംബ്ലളറിനെയും ഹിമാലയന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് റോയല്‍ എന്‍ഫീല്‍ഡ് നിര്‍മച്ചിരിക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ സ്‌ക്രാം 411 ബൈക്ക് നിരത്തുകളില്‍ എത്തിയേക്കും. ഹിമാലയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ ഓണ്‍റോഡ് അധിഷ്ഠിത പരിഷ്‌ക്കാരങ്ങളുമായാണ് പുതിയ സ്‌ക്രാം 411 വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ക്ക് ഗേറ്ററുകള്‍, ഉയരമുള്ള വിന്‍ഡ്‌സ്‌ക്രീന്‍, ഒരു ചെറിയ ഫ്രണ്ട് വീല്‍, ഫ്രണ്ട് ജെറികാന്‍ ഹോള്‍ഡര്‍ ഫ്രെയിം, ഉയര്‍ത്തിയ ഫ്രണ്ട് മഡ്ഗാര്‍ഡ് എന്നിവ ലഭിച്ചേക്കുമെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍, ഹിമാലയനില്‍ കാണുന്ന വിന്‍ഡ്‌സ്‌ക്രീന്‍, ഫോര്‍ക്ക് ഗെയ്റ്ററുകള്‍ എന്നിവ സ്‌ക്രാം 411 മോഡലില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 മോഡലിലെ ഹെഡ്‌ലൈറ്റ് ഹിമാലയനില്‍ നിന്നും വ്യത്യസ്തമായിരിക്കും. റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 ക്രൂയിസറിന്റെ അതേ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പുതിയ സ്‌ക്രാം 411 മോഡലിലും നല്‍കും. അതേസമയം, ബൈക്കിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.