തിരുവനന്തപുരം : ലോകസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക സ്‌ക്രീനിംഗ് കമ്മറ്റി യോഗം ഇന്ന്. മുതിര്‍ന്ന നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വവും ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ ഒന്നിലധികം പേരുകളോടെ സാധ്യത പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിക്കും.
ഇടുക്കി, ആലപ്പുഴ, വടകര, പത്തനംതിട്ട, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുയാണ്. ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ആന്റോ ആന്റണി മണ്ഡലം മാറിയേക്കും. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും ജോസഫ് വാഴയ്ക്കനും സാധ്യത പട്ടികയിലുണ്ട്.
ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്‍, കെ.സുധാകരന്‍, ദിവ്യ ഹരിദാസ്, സുബ്ബയ്യ റായ് എന്നിവരുടെ കാര്യത്തില്‍ കഴിഞ്ഞ യോഗത്തില്‍ ധാരണയായിരുന്നു.