കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, മനോഹരമായ തിരക്കഥയുണ്ടാക്കി ദിലീപിനെ കുടുക്കുകയായിരുന്നുവെന്ന് പ്രതിഭാഗം. അറസ്റ്റ് നീതികരിക്കാനാവാത്ത വിധമെന്നും പ്രതിഭാഗം അറിയിച്ചു.
രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ദിലീപിനെ വിട്ടിരിക്കുന്നത്. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റി വച്ചിരുന്നു. ഇനി കസ്റ്റഡി കാലാവധി തീര്‍ന്നാലേ ജാമ്യാപേക്ഷ പരിഗണിക്കൂ.
പ്രാഥമികമായ തെളിവുകള്‍ പോലും ദിലീപിനെതിരെ ഇല്ലെന്നും പൊലീസിന്റെ കണ്ടെത്തലുകള്‍ അടിസ്ഥാനരഹിതമാണെന്നും ദിലീപിന്റെ വക്കീല്‍ രാംകുമാര്‍ കോടതിയില്‍ വ്യക്തമാക്കി.
അങ്കമാലി മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് നടന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റങ്ങള്‍ക്കായുള്ള യാതൊരു തെളിവും പൊലീസിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കാന്‍ ദിലീപ് തയ്യാറാണെന്നും കാണിച്ചാണ് രാംകുമാര്‍ ജാമ്യം ആവശ്യപ്പെട്ടത്.
ദിലീപിനെതിരായ 19 തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നും അത് തള്ളണമെന്നും കോടതിയെ അറിയിച്ചിരുന്നു.
നടനെ കസ്റ്റഡിയില്‍ വിട്ട സാഹചര്യത്തില്‍ ജാമ്യാപേക്ഷയിലുള്ള പ്രാരംഭവാദം മാത്രമാണ് കോടതിയില്‍ നടന്നത്.
കസ്റ്റഡിയിലുള്ള ദിലീപിനെ മൂന്നു സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു.