പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകളുടെ പരിശോധന ഇന്ന്

മലപ്പുറം : പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി കസ്റ്റഡിയിൽ ഉള്ള തപാൽ വോട്ടുകളുടെ പരിശോധന ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30നാണ് ഇരുകക്ഷികളും ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ബാലറ്റുകൾ പരിശോധിക്കുക. വോട്ടുകളിൽ കൃത്രിമത്വം നടന്നോയെന്നറിയാൻ പരിശോധന നടത്താൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. ബാലറ്റുകൾ നേരിട്ട് പരിശോധിക്കാൻ അവസരം വേണമെന്ന ഇടത് സ്ഥാനാർത്ഥി കെ.പി. എം. മുസ്തഫയുടെ ആവശ്യപ്രകാരം ആയിരുന്നു നടപടി

തർക്ക വിഷയമായ 348 സ്പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടികൾ സൂക്ഷിക്കുന്നതിൽ പെരിന്തൽമണ്ണ ട്രഷറി ഓഫീസർക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതിൽ സഹകരണ ജോയിന്റ് രജിസ്ട്രാർക്കും ഗുരുതര വീഴ്ചയുണ്ടായെന്നായിരുന്നു റിട്ടേണിങ് ഓഫീസർ കൂടിയായ പെരിന്തൽമണ്ണ സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്.

Top