തിരുവനന്തപുരം: എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പ് കേസില്‍ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടു. അതേസമയം തട്ടിപ്പ് നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.
എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണത്തിന് വേഗം പോരെന്ന ആക്ഷേപം തുടരുന്നതിനിടെയാണ് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കാനാണ് തീരുമാനം. എസ്.സി എസ്.ടി വിഭാഗക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തെന്നാണ് കേസ്.
75 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നിലവില്‍ മുഖ്യ പ്രതി ഉള്‍പ്പടെ ആറ് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇന്നലെ വിഷയം ചര്‍ച്ച ചെയ്യാന്‍ കൂടിയ നഗരസഭാ പ്രത്യേക കൗണ്‍സില്‍ യോഗത്തിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.