യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ മുന്നേറാന്‍ ശ്രമിച്ചതോടെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാതിരുന്നതോടെ പൊലീസ് ഗ്രനേഡ് എറിയുകയായിരുന്നു. ഇതിനിടെയാണ് ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.

യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ക്ലിഫ് ഹൗസിനു മുമ്പില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിനെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹം തന്നെ സ്ഥലത്തെത്തിയിരുന്നു.

Top