മാവേലിക്കര ; ഡിവൈഎഫ്‌ഐ മാങ്കാംകുഴി മേഖലാ സെക്രട്ടറി ഷഹനാസ് ഷൗക്കത്തലിയെ (35) തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ എസ്‌ഡിപിഐ ശ്രമം. വെട്ടിയാർ കിഴക്ക് ജുമാ മസ്‌ജിദിൽ (നേർച്ചപ്പള്ളി) വ്യാഴം രാത്രി 8.30നാണ് സംഭവം. കല്ലും ആയുധങ്ങളുംകൊണ്ടുള്ള ആക്രമണത്തിൽ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ഷഹനാസിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പതിവ് നോമ്പ് നിസ്‌കാരശേഷം പള്ളി വൃത്തിയാക്കിക്കൊണ്ടിരുന്ന തന്നെ എസ്‌ഡിപിഐ പ്രവർത്തകരായ ഷമീറും ഷഹനാസും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ചികിത്സയിൽ കഴിയുന്ന ഷഹനാസ് പറഞ്ഞു. എസ്എഫ്‌ഐ പ്രവർത്തനായ അരുണിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളാണ് ഇരുവരും.
എം എസ് അരുൺകുമാർ എംഎൽഎ, മുൻ എംഎൽഎ ആർ രാജേഷ്, സിപിഐ എം മാങ്കാംകുഴി ലോക്കൽ സെക്രട്ടറി ടി യശോധരൻ, ഡിവൈഎഫ് മാവേലിക്കര ബ്ലോക്ക് സെക്രട്ടറി വിഷ്‌ണു ഗോപിനാഥ് എന്നിവർ ഷഹനാസിനെ ആശുപത്രിയിൽ സന്ദർശിച്ചു. സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് സിപിഐ എം മാവേലിക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.