തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യബന്ധന ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സീ റെസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കുന്നു. 222 മത്സ്യബന്ധന ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനാണ് സീ റെസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന സ്‌ക്വാഡില്‍ ആദ്യഘട്ടത്തില്‍ 15 പേര്‍ വീതമുള്ള അഞ്ച് ഗ്രൂപ്പുകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കടലിലെ രക്ഷാപ്രവര്‍ത്തനം, പവര്‍ബോട്ടിന്റെ പ്രവര്‍ത്തനം, കടല്‍ സുരക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവയില്‍ സ്‌ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും.