കൊച്ചി: എറണാകുളം ചെല്ലാനത്തെ തീരമേഖലയില്‍ കടല്‍ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഇതേ തുടര്‍ന്ന് ചെല്ലാനം പഞ്ചായത്ത് ഓഫീസ് പ്രതിഷേധക്കാര്‍ അടച്ച് പൂട്ടി.
അതേസമയം കടലാക്രമണം രൂക്ഷമായ ചെല്ലാനത്തെ ജിയോ ബാഗുകള്‍ ഉപയോഗിച്ചുള്ള കടല്‍ ഭിത്തി നിര്‍മാണം ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. കടല്‍ ഭിത്തി നിര്‍മിക്കുന്നതിന് ആവശ്യമായ ജിയോ ബാഗുകള്‍ എത്തിക്കുന്നില്ലെന്നാണ് പരാതി. കടലാക്രമണം രൂക്ഷമായ പ്രദേശത്ത് 2000 ജിയോ ബാഗുകളാണ് കളക്ടര്‍ അനുവദിച്ചത്. എന്നാല്‍ നിലവില്‍ എത്തിച്ചത് 700 ബാഗുകള്‍ മാത്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.