വയാനാട്ടില്‍ നാലംഗ മോവോയിസ്റ്റ് സംഘത്തിനായി തിരച്ചില്‍ ശക്തം

Maoist

കേളകം: വനയനാട് വനാതിര്‍ത്തിയില്‍ നാലംഗ മാവോയിസ്റ്റ് സംഘത്തിനായി തിരച്ചില്‍. ജില്ലയിലെ തവിഞ്ഞാല്‍ പ്രദേശത്ത് മാവോവാദി സംഘത്തെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വയനാട്, കണ്ണൂര്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. തവിഞ്ഞാല്‍ നാല്‍പ്പത്തിനാല് അഭിനഗര്‍ കോളനിയിലെ വീട്ടിലാണ് തിങ്കളാഴ്ച്ച രാത്രി ഏഴരയോടെ നാലംഗ ആയുധധാരികളെത്തിയത്. സംഘത്തില്‍ രണ്ട് പുരുഷന്‍മാരും, രണ്ട് സ്ത്രീകളുമാണ് ഉണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ അറിയിച്ചത്.

മാവോയിസ്റ്റ് സാന്നിധ്യത്തെ തുടര്‍ന്ന് സമീപപ്രദേശങ്ങളായ കൊട്ടിയൂര്‍, വയനാട് അതിര്‍ത്തി വന പ്രദേശങ്ങള്‍, ബന്ധപ്പെട്ട പ്രധാന പാതകള്‍ എന്നിവടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. മാവോവാദി സംഘം എത്താന്‍ സാധ്യതയുള്ള കോളനി പ്രദേശങ്ങളിലെല്ലാം പ്രത്യോക പരിശീലനം നേടിയ തണ്ടര്‍ബോള്‍ട്ട് സേനയും പൊലീസും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top