ഡല്‍ഹി: ബംഗാളില്‍ വഴിമുട്ടി സീറ്റ് വിഭജന ചര്‍ച്ച. കോണ്‍ഗ്രസിന് രണ്ട് സീറ്റില്‍ കൂടുതല്‍ അനുവദിക്കില്ല എന്ന നിലപാടില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്യാന്‍ താല്പര്യമില്ലെന്ന് തൃണമൂല്‍ പറയുന്നു. എന്നാല്‍, മമതയുടെ കരുണ ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.
മാള്‍ഡ ദക്ഷിണ്‍, ബഹരംപൂര്‍ സീറ്റുകളാണ് തൃണമൂല്‍ വാഗ്ദാനം ചെയ്തത്. ബംഗാളില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന് നേതൃത്വം അംഗീകരിക്കണമെന്നും തൃണമൂല്‍ പറയുന്നു. എന്നാല്‍, രണ്ടില്‍ കൂടുതല്‍ സീറ്റ് വിജയിക്കുമെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു. മമതയുടെ കരുണ ആവശ്യമില്ലെന്നും കോണ്‍ഗ്രസ് പറയുന്നു.നിലവില്‍ 42 ല്‍ രണ്ട് സിറ്റിംഗ് സീറ്റാണ് ബംഗാളില്‍ കോണ്‍ഗ്രസിനുള്ളത്.