കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും പൊലീസ് മറുപടി പറയണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍.
ദിലീപിനെ ജയിലിലിട്ടതുകൊണ്ട് കേസില്‍ എന്തുപുരോഗതിയാണ് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു.
ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതിനു പിന്നാലെ, കോടതി തീരുമാനത്തെ സ്വാഗതം ചെയ്തും സെബാസ്റ്റ്യന്‍ പോള്‍ രംഗത്തെത്തിയിരുന്നു.
ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് ദിലീപിന് ലഭിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജൂലൈ 10ന് അറസ്റ്റിലായ നടന്‍ ദിലീപ് 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഒക്ടോബര്‍ 3നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.