sebastian paul suspended-bar association

കൊച്ചി:അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോളിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ നടപടി. അഭിഭാഷകരുടെ സംഘടനയില്‍ നിന്ന് സെബാസ്റ്റ്യന്‍ പോളിനെ സസ്‌പെന്‍ഡ് ചെയ്തു.

കോഴിക്കോട് പ്രസ് ക്‌ളബില്‍ മാധ്യമ പ്രവര്‍ത്തകരെ കോടതികളില്‍ പ്രവേശിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് അനുകൂലമായി സംസാരിച്ചതിന് ആണ് നടപടി.

തിരുവനന്തപുരത്ത് അഭിഭാഷകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹൈകോടതി അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്‌കരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ചേര്‍ന്ന അസോസിയേഷന്‍ യോഗത്തിലാണ് സെബാസ്റ്റിയന്‍ പോളിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം അഭിഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ചത്.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വിലക്കിനെതിരെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കിന്’ ഒരുങ്ങണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന, രാജ്യ ചരിത്രത്തിലില്ലാത്ത മാധ്യമ വിലക്കിന് ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

img-20161019-wa023

Top