രാജ്യത്തെ 331 വ്യാജ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സെബി

ന്യൂഡല്‍ഹി: രാജ്യത്തെ 331 വ്യാജ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി സെബി (സെക്യൂരിട്ടീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ).

രാജ്യത്തെ 331 കമ്പനികള്‍ വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞമാസമാണ് വാര്‍ത്ത പുറത്തുവിട്ടത്.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ്‌ ഇവ കടലാസുകളില്‍ മാത്രമുള്ള വ്യാജ കമ്പനികളാണെന്ന് കണ്ടെത്തിയത്.

കേന്ദ്ര സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 331 കമ്പനികളെ ഈ മാസം വ്യാപാരം നടത്താന്‍ അനുവദിക്കില്ലെന്ന് സെബി ആഗസ്റ്റ് ഏഴിന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് ബിഎസ്ഇ സെന്‍സെക്‌സ്, നിഫ്റ്റി എന്നിവയുടെ വ്യാപാരത്തില്‍ ഇടിവുണ്ടായി. സെന്‍സെക്‌സ് 0.5 ശതമാനവും നിഫ്റ്റി 0.48 ശതമാനം ഇടിഞ്ഞിരുന്നു.

Top